റൊണാൾഡോയുടെ ഗോളിൽ ഇന്ററിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് യുവന്റസ്

- Advertisement -

സീരി എ കിരീടം നേരത്തെ തന്നെ ഉറപ്പിച്ച യുവന്റസിന് ഇന്ററിനോട് സമനില. ശക്തമായ ടീമിനെ തന്നെ ഇറക്കിയിട്ടും ഇന്റർ മിലാനൊപ്പം പിടിച്ചു നിൽക്കാൻ പലപ്പോഴും ഇന്ന് യുവന്റസിനായില്ല. 1-1 എന്ന രീതിയിലാണ് മത്സരം അവസാനിച്ചത്. കളിയുടെ ആദ്യ പകുതിയിൽ നൈൻഗോളന്റെ ഒരു ലോംഗ് റേഞ്ചറിലൂടെ ഇന്റർ മിലാനാണ് കളിയിൽ മുന്നിൽ എത്തിയത്.

രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്ട്രൈക്ക് വേണ്ടി വന്നു യുവന്റസിനെ രക്ഷിക്കാൻ. പ്യാനിചിന്റെ ഒരു ബാക്ക് ഹീൽ പാസ് ഒരു ഗംഭീര ഗ്രൗണ്ടർ സ്ട്രൈക്കിലൂടെ ആയിരുന്നു ഇന്ന് റൊണാൾഡോ വലയിൽ എത്തിച്ചത്. റൊണാൾഡോയുടെ ഇരുപതാം ലീഗ് ഗോളായിരുന്നു ഇത്. തന്റെ കരിയറിലെ 600ആം ക്ലബ് ഗോളും ഇതോടെ റൊണാൾഡോ സ്വന്തമാക്കി.

ഈ സമനിലയോടെ 62 പോയന്റായ ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കും എന്ന് തന്നെയുള്ള പ്രതീക്ഷയിലാണ്.

Advertisement