ബാഴ്‌സലോണക്ക് വേണ്ടി ഏറ്റവും കൂടുതൽ കിരീടം നേടിയ താരമെന്ന ഇനിയേസ്റ്റയുടെ റെക്കോർഡ് മറികടക്കാൻ മെസ്സി ഇന്നിറങ്ങും. ഇന്ന് നടക്കുന്ന സ്പാനിഷ് സൂപ്പർ കപ്പിൽ സെവിയ്യക്കെതിരെ ബാഴ്‌സലോണ കിരീടം നേടിയാൽ ബാഴ്‌സലോണ ജേഴ്സിയിൽ അത് മെസ്സിയുടെ 33മത്തെ കിരീടമാവും.
ബാഴ്‌സലോണക്ക് വേണ്ടി 32 കിരീടങ്ങൾ നേടിയ ഇനിയേസ്റ്റയാണ് മെസ്സിക്ക് മുൻപിലുള്ളത്. ഈ സീസണിന്റെ തുടക്കത്തിൽ ഇനിയേസ്റ്റ ബാഴ്‌സലോണ വിട്ടു ജപ്പാനിലെ ജെ ലീഗിലേക്ക് മാറിയിരുന്നു. ഇനിയേസ്റ്റക്ക് ശേഷം മെസ്സി ആദ്യമായി ബാഴ്‌സലോണയുടെ ക്യാപ്റ്റൻ ആവുന്ന മത്സരം കൂടിയാണ് ഇന്നത്തെ സ്പാനിഷ് സൂപ്പർ കപ്പ് മത്സരം.
16 സീസണുകളിൽ ബാഴ്‌സലോണയിൽ കളിച്ചതിനു ശേഷമാണു 32 കിരീടങ്ങളുമായി ഇനിയേസ്റ്റ ബാഴ്‌സലോണ വിട്ടത്. മെസ്സിയാവട്ടെ തന്റെ 14 വർഷത്തെ ബാഴ്‌സലോണ കരിയറിൽ നാല് ചാമ്പ്യൻസ് ലീഗ്, 9 ലാ ലീഗ, 3 ക്ലബ് വേൾഡ് കപ്പ് , 6 കോപ്പ ഡെൽ റേ, 3 യൂറോപ്യൻ സൂപ്പർ കപ്പ്, 7 സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയാണ് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial