ജുവാൻ മേര ഈസ്റ്റ് ബംഗാൾ വിടുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് താരം ജുവാൻ മേര ഗോൺസാലസ് ഇനി ഈസ്റ്റ് ബംഗാളിൽ ഇല്ല. താരം ക്ലബ് വിടാം തീരുമാനിച്ചതായി കൊൽക്കത്തൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കഴിഞ്ഞ സീസൺ തുടക്കത്തിലായിരുന്നു മേര ഈസ്റ്റ് ബംഗാളിലേക്ക് എത്തിയത്. സീസണിൽ 16 ലീഗ് മത്സരങ്ങൾ കളിച്ചിരുന്ന മേര രണ്ടു ഗോളുകൾ ഐലീഗിൽ നേടിയിരുന്നു.

ഈസ്റ്റ് ബംഗാൾ വിടുന്ന താരം ഇന്ത്യയിലും തുടരാൻ സാധ്യതയില്ല. സ്പാനിഷ് സെക്കൻഡ് ഡിവിഷനിലേക്ക് തിരികെ പോകാൻ ആകും അദ്ദേഹം ശ്രമിക്കുക. നേരത്തെ സ്പെയിനിലെ രണ്ടാം ഡിവിഷനിലെയും മൂന്നാം ഡിവിഷനിലെയും ക്ലബുകളിൽ ആയിരുന്നു ജുവാൻ മേര കളിച്ചുകൊണ്ടിരുന്നത്.