ല ലീഗെയിൽ സെവിയ്യയോട് എതിരില്ലാത്ത 3 ഗോളുകൾക്ക് തോറ്റതിന് പിന്നാലെ റയൽ മാഡ്രിഡിന് മറ്റൊരു തിരിച്ചടി. മത്സരത്തിനിടെ പരിക്കേറ്റ മാർസെലോക്ക് നിർണായക മത്സരങ്ങൾ നഷ്ടമാകും.
മാഡ്രിഡിന്റെ ഒന്നാം നമ്പർ ലെഫ്റ്റ് ബാക്കായ മാർസെലോ ഇല്ലാതെയാവും റയൽ അത്ലറ്റികോ മാഡ്രിഡ്, സി എസ് കെ എ മോസ്കോ എന്നിവർക്കെതിരായ മത്സരത്തിൽ കളിക്കുക. ല ലീഗെയിൽ പോയിന്റ് ടേബിളിൽ ബാഴ്സയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരം ഇന്നലെ മാഡ്രിഡ് കളഞ്ഞു കുളിക്കുകയായിരുന്നു. മത്സരത്തിൽ മാർസെലോ പരിക്കേറ്റ് പിന്മാറിയതോടെ ഏതാനും മിനിറ്റുകൾ റയൽ 10 പേരുമായാണ് കളിച്ചത്.