മാഴ്‌സെലോയും റയൽ മാഡ്രിഡ് ടീമിനൊപ്പം ചേർന്നു

Staff Reporter

ലോകകപ്പിന് ശേഷമുള്ള അവധി കഴിഞ്ഞ് ബ്രസീൽ താരം മാഴ്‌സെലോ റയൽ മാഡ്രിഡ് ടീമിനൊപ്പം ചേർന്നു. പ്രതീക്ഷിച്ചതിലും ഒരു ദിവസം വൈകിയാണ് മാഴ്‌സെലോ ടീമിനൊപ്പം ചേർന്നത്. കഴിഞ്ഞ ദിവസം മാഴ്‌സെലോയുടെ ബ്രസീൽ സഹതാരം കസെമിറോ റയൽ മാഡ്രിഡ് ടീമിനൊപ്പം ചേർന്നിരുന്നു.

ഫിറ്റ്നസ് കോച്ച് ഹാവിയർ മല്ലോയുടെ കീഴിലാണ് മാഴ്‌സെലോയും കസെമിറോയും ഇന്ന് പരിശീലനം നടത്തിയത്.  സ്പെയിനിലെ റയൽ മാഡ്രിഡിന്റെ പരിശീലന സ്ഥലത്താണ് താരങ്ങൾ പരിശീലനം നടത്തിയത്. മറ്റു പ്രധാന ടീമിലെ താരങ്ങൾ എല്ലാം ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിന്റെ ഭാഗമായി അമേരിക്കയിലാണ്.

റഷ്യ ലോകകപ്പ് ഫൈനലിൽ കളിച്ച ഫ്രഞ്ച് പ്രതിരോധ താരം റാഫേൽ വരാനെ, ക്രോയേഷ്യൻ താരങ്ങളായ ലൂക്ക മോഡ്രിച്ച്, മാറ്റിയോ കോവചിച്ച് എന്നി താരങ്ങളാണ് ടീമിനൊപ്പം ഇനി ചേരാനുള്ളത്. അടുത്ത ദിവസം തന്നെ ഇരുവരും ടീമിനൊപ്പം ചേരുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial