ബാഴ്സലോണയിൽ നിന്ന് എങ്ങോട്ടുമില്ല- മാൽകോം

താൻ ബാഴ്സലോണയിൽ നിന്ന് ട്രാൻസ്ഫറിന് ഒരുങ്ങുന്നു എന്ന വാർത്തകളെ തള്ളി ബാഴ്സയുടെ ബ്രസീലിയൻ വിങ്ങർ മാൽകോം. ഇത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ്‌ എന്നാണ് താരം പ്രതികരിച്ചത്. താൻ ബാഴ്സയിൽ കളിക്കുക എന്ന സ്വപ്നം നിറവേറ്റി കൊണ്ടിരിക്കുമ്പോൾ തനിക്ക് ബാഴ്സ വിടേണ്ട കാര്യമില്ലെന്നാണ് താരം പറഞ്ഞത്.

21 വയസുകാരനായ മാൽകോം റോമയിൽ ചേരാൻ ഇരിക്കെയാണ് അവസാന നിമിഷത്തിൽ ബാഴ്സയിലേക്ക് മാറിയത്. പക്ഷെ ക്യാമ്പ് ന്യൂവിൽ എത്തിയ താരത്തിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഇതുവരെ അവർക്ക് വേണ്ടി 4 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. പക്ഷെ ഇന്റർ മിലാന് എതിരെ ചാമ്പ്യൻസ് ലീഗിൽ ടീമിന്റെ ഏക ഗോൾ നേടിയ താരം കൂടുതൽ അവസരങ്ങൾ ലക്ഷ്യമിടുന്നുണ്ട്.