“ബാഴ്സലോണയുടെ കുറവുകൾ കാണാത്തത് മെസ്സി ഉള്ളത് കൊണ്ട്”

ബാഴ്സലോണയുടെ കുറവുകളിൽ നിന്നൊക്കെ ക്ലബിനെ രക്ഷിക്കുന്നത് മെസ്സി മാത്രമാണെന്ന് മുൻ ബാഴ്സലോണ താരം മാൽകോം. ക്ലബിന്റെ കുറവുകൾ ഒക്കെ മറച്ചു പിടിക്കുന്നത് മെസ്സിയുടെ മാജിക്ക് കൊണ്ടാണെന്ന് താരം പറഞ്ഞു. കഴിഞ്ഞ സീസണിൽ ബാഴ്സലോണയുടെ താരമായിരുന്ന മാൽകോമിന് ഒരു സീസൺ കൊണ്ടു തന്നെ ക്ലബ് വിടേണ്ടി വന്നിരുന്നു. എന്നാൽ ബാഴ്സലോണയിൽ കളിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നു എന്നുൻ അത് താൻ പൂർത്തിയാക്കി എന്നും മാൽകോം പറഞ്ഞു.

താൻ ക്ലബ് വിടേണ്ടി വന്നതിൽ സങ്കടപ്പെട്ടിരുന്നു. എങ്കിലും ആ വലിയ ക്ലബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ട്. മാൽകോം പറഞ്ഞു. ബാഴ്സലോണക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിൽ തനിക്ക് കളിക്കാൻ ആയി. മാത്രമല്ല എൽ ക്ലാസികോയിൽ റയലിനെതിരെ ഗോൾ നേടാനും തനിക്ക് ആയി എന്ന് മാൽകോം പറഞ്ഞു. അഭിമാനത്തോടെയാണ് താൻ ക്ലബ് വിട്ടത് എന്നും ബ്രസീലിയൻ താരം കൂട്ടിച്ചേർത്തു.