ലൊപെറ്റെഗിക്ക് സെവിയ്യയിൽ പുതിയ കരാർ

സെവിയ്യയിൽ അത്ഭുതങ്ങൾ കാണിക്കുന്ന പരിശീലകൻ ലൊപെറ്റെഗിക്ക് ക്ലബ് പുതിയ കരാർ നൽകി. ഇപ്പോൾ 2022വരെ ക്ലബിൽ കരാറുള്ള ലൊപെറ്റിഗി പുതിയ കരാറോടെ 2024വരെ സെവിയ്യയിൽ തുടരും എന്ന് ഉറപ്പായി. കഴിഞ്ഞ സീസണിൽ സെവിയ്യയിൽ എത്തിയ മുൻ സ്പാനിഷ് ദേശീയ ടീം പരിശീലകൻ സെവിയ്യയെ കഴിഞ്ഞ വർഷം യൂറോപ്പ ലീഗ് ചാമ്പ്യന്മാർ ആക്കിയിരുന്നു.

മാത്രമല്ല സെവിയ്യയെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കാനും കഴിഞ്ഞ സീസണിൽ ലൊപെറ്റെഗിക്ക് ആയിരുന്നു. ഇത്തവണ സെവിയ്യ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ എത്തി നിൽക്കുകയാണ്‌. ലാലിഗയിൽ ഇപ്പോൾ ആറാം സ്ഥാനത്തുമാണ് സെവിയ്യ ഉള്ളത്. മുൻ റയൽ മാഡ്രിഡ് പരിശീലകൻ കൂടുയാണ് ലൊപെറ്റിഗി.