കൊറോണ മഹാമാരിയിൽ സ്പെയിൻ വിറങ്ങലിച്ച് നിൽക്കുന്ന അവസരത്തിൽ സഹായ വാദ്ഗാനവുമായി ബാഴ്സലോണ രംഗത്ത്. ബാഴ്സലോണ ക്ലബ് സ്ഥിതിചെയ്യുന്ന കാറ്റലോണിയയിൽ ക്ലബിന്റെ എല്ലാ സൗകര്യങ്ങളും ഗവണ്മെന്റിന് വിട്ടു നൽകാൻ തയ്യാറാണ് എന്ന് ക്ലബ് അറിയിച്ചു. ഇതു സംബന്ധിച്ച് ക്ലബും കാറ്റലോണിയൻ ഗവണ്മെന്റും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്.
ക്ലബിന്റെ ആശുപത്രി സകര്യങ്ങളും മറ്റു സേവനങ്ങളും ഗവണ്മെന്റിന് രോഗികളെ ചികിത്സിക്കാനായി ഉപയോഗിക്കാം എന്നാണ് ബാഴ്സലോണ വ്യക്തമാക്കിയത്. സ്പെയിനിൽ ഇപ്പോഴും മെഡിക്കൽ അടിയന്തരാവസ്ഥ തുടരുകയാണ്. ഇറ്റലിയേക്കാൾ രൂക്ഷമായ അവസ്ഥയിലേക്കാണ് ഇപ്പോൾ സ്പെയിൻ പോകുന്നത്.