ട്വി20 ലോകകപ്പും, ടെസ്റ്റ് ചാമ്പ്യൻസ് ഫൈനലും മാറ്റുന്നത് ആലോചിക്കാൻ ഐ സി സി യോഗം

- Advertisement -

കൊറോണ കാരണം ക്രിക്കറ്റ് ലോകത്തെ ഫിക്സ്ചറിൽ ഉണ്ടാകേണ്ടി വരുന്ന മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി ഐ സി സി 27 മാർച്ചിന് യോഗം ചേരും. വീഡിയോ കോൺഫറൻസ് വഴി ആകും ഐ സി സി ചർച്ച നടത്തുക. ഈ വർഷം നടക്കുന്ന ട്വി20 ലോകകപ്പും ടെസ്റ്റ് ചാമ്പ്യൻഷിപ്പും ആകും പ്രധാന ചർച്ചാ വിഷയം.

എന്നാൽ ഒരു അന്തിമ തീരുമനവും മറ്റന്നാൾ നടക്കുന്ന ചർച്ചയിൽ ഉണ്ടാകില്ല എന്ന് ഐ സി സി അറിയിച്ചിട്ടുണ്ട്. ഈ വർഷം ഒക്ടോബറിലാണ് ട്വി20 ലോകകപ്പ് നടക്കേണ്ടത്. അടുത്ത വർഷമാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടക്കേണ്ടത്. ഇതിനു രണ്ടിനും ഇനിയും സമയം ഉള്ളതിനാൽ പെട്ടെന്ന് തീരുമാനം എടുക്കേണ്ടതില്ല എന്നാണ് ഐ സി സി കരുതുന്നത്. എന്നാൽ കോവിഡ് ഭീഷണി ഇനിയും രണ്ട് മാസം കൂടെ തുടരുകയാണെങ്കിൽ ഐ സിസിയുടെ എല്ലാ പദ്ധതികളുടെയും താളം തെറ്റിയേക്കും.

Advertisement