ഇരട്ട ഗോളുകളുമായി ലയണൽ മെസ്സി, ബാഴ്സക്ക് വമ്പൻ ജയം

- Advertisement -

ലാ ലീഗയിൽ വമ്പൻ ജയവുമായി ബാഴ്സലോണ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സ റയൽ വയ്യദോലിഡിനെ പരാജയപ്പെടുത്തിയത്. ഒരു ലയണൽ മെസ്സി മാസ്റ്റർക്ലാസ്സാണ് ഇന്നലെ ഫുട്ബോൾ ആരാധകർക്ക് കാണാൻ സാധിച്ചത്. 2 ഗോളുകൾ അടിക്കുകയും 2 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു മെസ്സി.

മെസ്സിക്കും സുവാരസിനും പുറമേ ഫ്രഞ്ച് സെന്റർ ബാക്ക് ക്ലെമന്റ് ലെഗ്ലെറ്റും വിദാലും ഗോളടിച്ചു. ആദ്യ ലിഗ്ലെറ്റിലൂടെ ബാഴ്സ ഗോളടിച്ചു. എന്നാൽ വൈകാതെ റയൽ വയ്യദോലിദ് കികോ ഒലിവാസിലൂടെ സമനില ഗോളടിച്ചു. എന്നാൽ പിന്നീട് ലയണൽ മെസ്സി അവതരിച്ചപ്പോൾ റയൽ വയ്യദോലിഡ് പ്രതിരോധത്തിന് കാഴ്ച്ചക്കാരായി നിൽക്കാനേ സാധിച്ചുള്ളൂ. സ്പെയിനിൽ 22 പോയന്റുമായി ബാഴ്സയാണ് പോയന്റ് നിലയിൽ ഒന്നാമത്.

Advertisement