ലീഗ് കപ്പ്- സിറ്റിയും എവർട്ടനും ക്വാർട്ടർ ഫൈനലിൽ

- Advertisement -

ഇംഗ്ലീഷ് ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റി, എവർട്ടൻ, ലെസ്റ്റർ സിറ്റി ടീമുകൾക്ക് ജയം. സിറ്റി സൗത്താംപ്ടനെ 3-1 ന് തോൽപ്പിച്ചപ്പോൾ എവർട്ടൻ വാറ്റ്ഫോഡിനെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് മറികടന്നത്. ലെസ്റ്റർ ബർട്ടൻ ആൽബിയനെ 3-1 ന് തോൽപിച്ചു.

സ്വന്തം മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ സെർജിയോ അഗ്യൂറോയുടെ ഇരട്ട ഗോളുകളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ജയം സമ്മാനിച്ചത്. ആശയ പകുതിയിൽ നിക്കോളാസ് ഒട്ടാമെന്റിയാണ് സിറ്റിയുടെ ആദ്യ ഗോൾ നേടിയത്. പിന്നീട് അഗ്യൂറോ ഇരു പകുതികളിലുമായി അഗ്യൂറോ ഗോളുകൾ നേടി. ജാക് സ്റ്റീഫൻസ് ആണ് ഗോൾ സൗത്താംപ്ടന്റെ ആശ്വാസ ഗോൾ നേടിയത്.

എവർട്ടൻ മത്സരത്തിൽ അവസാനമാണ് ജയം സ്വന്തമാക്കിയത്. ആദ്യ ഗോളിനായി 72 മിനുട്ട് കാത്തിരുന്ന അവർക് മേസൻ ഹോൾഗേറ്റ് ആണ് ലീഡ് സമ്മാനിച്ചത്‌. പിന്നീട് ഇഞ്ചുറി ടൈമിൽ റിച്ചാർലിസനും ഗോൾ നേടി. ഇഹനാച്ചോ, ടീലമാൻസ്, മാഡിസൻ എന്നിവരുടെ ഗോളുകളുടെ പിൻബലത്തിലാണ് ലെസ്റ്റർ 3-1 ന് ജയിച്ചത്.

Advertisement