“മെസിയെ ഭയപ്പെടുന്നില്ല, ബാഴ്സയെ നേരിടാൻ പ്രത്യേക തയ്യാറെടുപ്പുകളില്ല”

- Advertisement -

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത് എൽ ക്ലാസിക്കോയ്ക്കായിട്ടാണ്. ലാ ലിഗയിലെ നിർണായകമായ ബാഴ്സലോണ – റയൽ മാഡ്രിഡ് പോരാട്ടം രണ്ട് ദിവസത്തിന് ശേഷമാണ്. ബാഴ്സലോണയേയും ലയണൽ മെസ്സിയേയും നേരിടാൻ പ്രത്യേക പരിശീലനമൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ് ഗോൾ കീപ്പർ തിബോട് കോർതൊ.

തന്നെ സംബന്ധിച്ചിടത്തോളം മറ്റേത് താരത്തെയും പോലെയാണ് ലയണൽ മെസിയും. ലെവന്റെയിലേയും സെൽറ്റ വിഗോയിലേയും താരങ്ങളെ നേരിടാൻ നടത്തുന്ന പരിശീലനം മാത്രമേ ലയണൽ മെസിക്കെതിരെയും നടത്തുന്നുള്ളൂ. മറ്റ് ലാ ലീഗ താരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഒന്നും ലയണൽ മെസ്സിക്കുമില്ലെന്നാണ് റയൽ മാഡ്രിഡ് ഗോൾകീപ്പറുടെ പക്ഷം. എൽ ക്ലാസിക്കോക്ക് മുന്നോടിയായി റയൽ താരത്തിന്റെ ഈ തുറന്ന് പറച്ചിൽ ഫുട്ബോൾ ലോകത്ത് ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്.

Advertisement