ലയണൽ മെസ്സിയെ ആദരിച്ച് കറ്റലോണിയ

Jyotish

ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ആദരിച്ച് കാറ്റലോണിയ. കറ്റലോണിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയൻ ഓണറായ “ക്രൂ ഡെ സന്റ് ജോർദി” ആണ് മെസ്സിക്ക് സമ്മാനിച്ചത്. ഇതിഹാസ താരം യോഹാൻ ക്രൗഫിന് ശേഷം ഈ ബഹുമതി സ്വന്തമാക്കുന്ന ഫുട്ബോൾ താരമാണ് മെസ്സി.

പതിമൂന്നാം വയസ് മുതൽ കറ്റലോണിയയുടെ അഭിമാനം വാനോളമുയർത്താൻ മെസ്സിക്കായി. മറ്റാർക്കും അവകാശപ്പെടാനാകാത്ത, ബാഴ്സയോടൊപ്പം 34 കിരീടങ്ങൾ എന്ന നേട്ടം മെസ്സി സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ബാഴ്സലോണയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോറർ കൂടിയാണ് ലയണൽ മെസ്സി(598). ഈ സീസണീൽ ലാ ലീഗ ഉറപ്പിച്ച ബാഴ്സ തുടർച്ചയായ രണ്ടാം ഡൊമസ്റ്റിക്ക് ഡബിളിലേക്ക് കുതിക്കുകയാണ്.