ലാലിഗയിൽ ആദ്യ വിജയം വലൻസിയക്ക്, മത്സരത്തിൽ പിറന്നത് രണ്ട് ചുവപ്പ് കാർഡുകൾ

20210814 022833

ലാലിഗ പുതിയ സീസണിലെ ആദ്യ വിജയം വലൻസിയ സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ഗെറ്റഫെയെ ആണ് വലൻസിയ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വലൻസിയയുടെ വിജയം. സ്വന്തം ഹോം ഗ്രൗണ്ടിൽ മൂന്നാം മിനുട്ടിൽ തന്നെ പത്തുപേരായി ചുരുങ്ങിയിട്ടും പൊരുതി നിൽക്കാൻ വലൻസിയക്കായി. 3ആം മിനുട്ടിൽ വലൻസിയയുടെ ഗുയില്ലാമൊനാണ് ചുവപ്പ് കണ്ട് പുറത്ത് പോയത്. എന്നാൽ 11ആം മിനുട്ടിലെ പെനാൾട്ടി വലൻസിയക്ക് ആശ്വാസമായി.

പെനാൾട്ടി എടുത്ത സ്പാനിഷ് താരം സോളർ ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഗെറ്റാഫെയും പത്തു പേരായി ചുരുങ്ങി. 75ആം മിനുട്ടിൽ കബാകോ ആണ് ഗെറ്റഗെ നിരയിൽ നിന്ന് ചുവപ്പ് കണ്ടത്. ഈ വിജയം വലൻസിയക്ക് വലിയ ആത്മവിശ്വാസം നൽകും.

Previous articleബ്രെന്റ്ഫോർഡിന് ചരിത്ര വിജയം, ആഴ്സണലിന് പതിവ് നിരാശ!!
Next articleആൻഡ്രെസ് പെരേരയെ തേടി എവർട്ടൺ രംഗത്ത്