ലാലിഗ മടങ്ങിയെത്തി, ആദ്യ ജയം സെവിയ്യെക്ക് സ്വന്തം

- Advertisement -

നീണ്ട മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ലാലിഗ ഇന്നലെ തിരികെയെത്തി. ഇന്നലെ നടന്ന ആദ്യ മത്സരം സെവിയ്യെ ഡാർബി ആയിരുന്നു. ഡാർബിയിൽ സെവിയ്യെയും റയൽ ബെറ്റിസും തമ്മിൽ ഏറ്റുമുട്ടി. മത്സരം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സെവിയ്യ വിജയിച്ചു. രണ്രാം പകുതിയിൽ ആയിരുന്നു സെവിയ്യ രണ്ടു ഗോളുകളും നേടിയത്. 56ആം മിനുട്ടിൽ ലൂകാസ് ഒകമ്പസിന്റെ പെനാൾട്ടിയിലൂടെ ആണ് സെവിയ്യ ആദ്യം വല കുലുക്കിയത്.

രണ്ടാം ഗോളിലും ലൂകാസിന് വലിയ പങ്ക് ഉണ്ടായിരുന്നു. ലൂകാസിന്റെ അസിസ്റ്റിൽ നിന്ന് ഫെർണാണ്ടോ ആണ് വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്. ഈ വിജയത്തോടെ ലൊപെറ്റെഗിയുടെ ടീം രണ്ടാം സ്ഥാനത്തോട് അടുത്തു. 28 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 50 പോയന്റുമായി ലീഗിൽ മൂന്നാമത് നിൽക്കുകയാണ് സെവിയ്യ. ബെറ്റിസ് 12ആം സ്ഥാനത്താണ് ഉള്ളത്.

Advertisement