കൊറൊണാ കാരണം എത്ര വൈകിയാലും ലാലിഗ സീസൺ പൂർത്തിയാക്കി മാത്രമേ ചാമ്പ്യന്മാരെ തീരുമാനിക്കുകയുള്ളൂ എന്ന് ലാലിഗ ചീഫ് തെബാസ്. ഇപ്പോൾ താൽക്കാലികമായി രണ്ടാഴ്ചത്തേക്ക് ലാലിഗ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ സ്പെയിനിലെ സ്ഥിതി വഷളാകുന്ന അവസ്ഥയിൽ ലീഗ് അനിശ്ചിതകാലത്തേക്ക് നീളാൻ ആണ് സാധ്യത.
ജൂലൈ വരെയോ സെപ്റ്റംബർ വരെയോ നീണ്ടു നിന്നാലും ലീഗ് പൂർത്തിയാക്കും എന്ന് തെബാസ് പറഞ്ഞു. യൂറോ കപ്പ് ഇതിനായി നീട്ടി വെക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. യൂറോ കപ്പിന്റെയും ചാമ്പ്യൻസ് ലീഗിന്റെയും ഭാവി നാളെ യുവേഫയുടെ മീറ്റിംഗിൽ അറിയാൻ ആകും. ലാലിഗയിൽ ഇപ്പോൾ മൂന്ന് താരങ്ങൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.