അങ്ങനെ നീണ്ട പത്തു മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബെയ്ല് റയൽ മാഡ്രിഡിനായി ഒരു ഗോൾ നേടി. ഇന്ന് ലാലിഗയിലെ ഹുയെസ്കയ്ക്ക് എതിരായ മത്സരത്തിലാണ് ബെയ്ല് ഗോൾ ക്ഷാമത്തിന് അറുതിയിട്ടത്. ആ ഏക ഗോളിന് തന്നെ റയൽ മാഡ്രിഡ് വിജയിക്കുകയും ചെയ്തു. ഇന്ന് കളി തുടങ്ങി എട്ടാം മിനുട്ടിലായിരുന്നു ബെയ്ലിന്റെ ഗോൾ പിറന്നത്.
802 ഫുട്ബോൾ മിനുട്ടുകളും 100 ദിവസവുമായിരുന്നു ബെയ്ലിന്റെ അവസാന ഗോൾ പിറന്നിട്ട്. ഈ ഗോളിന് വിജയിച്ച റയൽ മാഡ്രിഡ് ലീഗിൽ ആദ്യ നാലിൽ എത്തുകയും ചെയ്തു. 15 മത്സരങ്ങളിൽ നിന്ന് 26 പോയന്റാണ് റയലിനിപ്പോൾ ഉള്ളത്. 28 പോയന്റുള്ള സെവിയ്യ മൂന്നാമതും 28 പോയന്റ് തന്നെയുള്ള അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാമതും ഉണ്ട്. ബാഴ്സലോണ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.