ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന ഡിഫൻഡറായി റാമോസ്

- Advertisement -

ഇന്നലെ നടന്ന മത്സരത്തിൽ ഐബറിനെതിരെ ഗോൾ നേടിയതോടെ റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് ഒരു നാഴികകല്ല് പിന്നിട്ടു. ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന ഡിഫൻഡർ ആയി റാമോസ് മാറിയിരിക്കുകയാണ്. ഇന്നലെ നേടി ഗോൾ ലാലിഗയിൽ റാമോസിന്റെ 67ആം ഗോൾ ആയിരുന്നു.

ഈ ഗോളോടെ റൊണാൾഡ് കോമന്റെ 67 ഗോൾ എന്ന റെക്കോർഡിനൊപ്പം റാമോസ് എത്തി. കോമന്റെ 67 ഗോളിൽ 46 പെനാൾട്ടികൾ ഉണ്ടായിരുന്നു. എന്നാൽ റാമോസിന് ആകെ 16 പെനാൾട്ടികൾ മാത്രമെ ഉള്ളൂ.

ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഡിഫൻഡേഴ്സ്
Koeman – 67 Goals
Ramos – 67 Goal
Hierro – 51 Goals
Roberto Carlos – 46 Goals
Pirri – 45 Goals

Advertisement