തുടർച്ചയായ 12ആം സീസണിലും ലാലിഗയിൽ മെസ്സിക്ക് 20 ഗോളുകൾ

- Advertisement -

കഴിഞ്ഞ ദിവസം മയ്യോർക്കെയ്ക് എതിരെ ഗോൾ നേടിയതോടെ ലയണൽ മെസ്സി ഈ ലാലിഗ സീസണിൽ 20 ഗോളുകൾ നേടി. ഇത് തുടർച്ചയായി 12ആം സീസണിലാണ് മെസ്സി ലലിഗയിൽ ഇരുപതോ അതിലധികമോ ഗോൾ നേടുന്നത്. ഇതുവരെ ആർക്കും ഇങ്ങനെ തുടർച്ചയായി 12 സീസണിൽ ഇരുപത് ഗോളിൽ എത്താൻ കഴിഞ്ഞിട്ടില്ല. 2008/09 സീസൺ മുതൽ മെസ്സി ലാലിഗയിൽ ഇരുപതിൽ കൂടുത ഗോൾ അടിക്കുന്നുണ്ട്.

ഈ സീസണിൽ ലാലിഗയിൽ ടോപ് സ്കോററും മെസ്സി ആണ്. ടോപ് സ്കോറർ മാത്രമല്ല 14 അസിസ്റ്റുമായി അസിസ്റ്റിന്റെ കാര്യത്തിലും മെസ്സി തന്നെയാണ് മുന്നിൽ ഉള്ളത്. ബാഴ്സലോണ ലാലിഗയിൽ നേടിയ അവസാന 18 ഗോളുകളിൽ 15ലും മെസ്സിയുടെ പങ്കുണ്ട്.

മെസ്സി ലാലിഗയിൽ;

✅ 08/09 – 23⚽
✅ 09/10 – 34⚽
✅ 10/11 – 31⚽
✅ 11/12 – 50⚽
✅ 12/13 – 46⚽
✅ 13/14 – 28⚽
✅ 14/15 – 43⚽
✅ 15/16 – 26⚽
✅ 16/17 – 37⚽
✅ 17/18 – 34⚽
✅ 18/19 – 36⚽
✅ 19/20 – 20⚽

Advertisement