ഇന്ന് വിയ്യാറയലും ബാഴ്സലോണയും തമ്മിൽ കണ്ടത് ഒരു ക്ലാസിക് ത്രില്ലർ ആയിരുന്നു. പൊരിഞ്ഞ പോരാട്ടം. എട്ടു ഗോളുകൾ പിറന്നിട്ടും വിജയികളില്ലാത്ത മത്സരം. മെസ്സി ഒന്നും ഇല്ലാതെ ഇറങ്ങിയിട്ടും തുടക്കത്തിൽ തന്നെ ബാഴ്സലോണ രണ്ടു ഗോളുകൾക്ക് മുന്നിക് എത്തി. 12 ആം മിനുട്ടിൽ കൗട്ടീനീയും 16ആം മിനുട്ടിൽ മാൽകോമും വലകുലുക്കി. മത്സരം 2-0ൻ ബാഴ്സലോണ മുന്നിൽ.
അവിടെ നിന്ന് ഒരു വിയ്യാറയൽ തിരിച്ചുവരവ് ഒന്നും ആരു പ്രതീക്ഷിച്ചില്ല. പക്ഷെ വിയ്യാറയൽ തിരിച്ചടിച്ചു. ഒന്നല്ല രണ്ടല്ല നാലു ഗോളുകൾ. കളി 80ആം മിനുട്ടിൽ നിൽക്കുമ്പോൾ 4-2ന് വിയ്യാറയൽ മുന്നിൽ. ചുക്വൂസി, എകാമ്പി, ഇബോറ, ബക എന്നിവരായിരുന്നു വിയ്യാറയൽ ഗോളുകൾ നേടിയത്. പതർച്ചയ്ക്ക് ഇടയിൽ മെസ്സിയെ രംഗത്ത് ഇറക്കേണ്ടി വന്നു ബാഴ്സലോണക്ക്.
കളിയുടെ 86ആം മിനുട്ടിൽ ആല്വാരോ ചുവപ്പ് കണ്ട് പുറത്ത് പോയതും ബാഴ്സലോണയുടെ ഭാഗ്യമായി. എന്നിട്ടുൻ 90ആം മിനുട്ടിൽ നിൽക്കുമ്പോഴും ബാഴ്സലോണ രണ്ടു ഗോളുകൾക്ക് പിറകിൽ. അപ്പോൾ മെസ്സി അവതരിച്ചു. ഗോളോടെ സ്കോർ 4-3 ആക്കാൻ മെസ്സിക്ക് സാധിച്ചു. ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം സുവാരസ് ബാഴ്സലോണയുടെ നാലാം ഗോളും നേടി.
സമനില ആണെങ്കിലും അവസാന നിമിഷങ്ങളിൽ ഇരട്ട ഗോളുകൾ നേടി പിടിച്ചതാണ് സമനില എന്നത് കൊണ്ട് ആരാധകരും കളിക്കാരും ഈ ഫലത്തിൽ സന്തോഷിക്കും.