ലാലിഗയിലെ അവസാന സ്ഥാനക്കാർക്ക് മുന്നിൽ അത്ലറ്റിക്കോ മാഡ്രിഡ് നാണംകെട്ടു

ലാലിഗയിലെ നിലവിലെ ചാമ്പ്യന്മാരുടെ മോശം ഫോം തുടരുന്നു. അവർ ഇന്ന് ലാലിഗയിൽ ലെവന്റയോട് പരാജയപ്പെട്ടു. ലീഗിലെ അവസാന സ്ഥാനക്കാരായ ലെവന്റെ എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കോയെ തോൽപ്പിച്ചത്. അതും മാഡ്രിഡിൽ വെച്ച്. ഒരു ഷോട്ട് മാത്രമാണ് ഇന്ന് അത്ലറ്റിക്കോയ്ക്ക് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയത്. അറ്റാക്കിലെ അവരുടെ മോശം പ്രകടനത്തിന്റെ തുടർച്ചയാണ് ഇത്.

ഇന്ന് രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ആയിരുന്നു ലെവന്റയുടെ ഗോൾ വന്നത്. മെലേരോ ആയിരുന്നു സ്കോറർ. ഈ വിജയവും ലെവന്റയെ ലീഗിൽ അവസാന സ്ഥാനത്ത് തന്നെ നിർത്തുകയാണ്. അത്ലറ്റിക്കോ മാഡ്രിഡ് 39 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു.