നാളെ ഗ്രനഡയെ പരാജയപ്പെടുത്തിയാൽ ബാഴ്സലോണക്ക് ലാലിഗയിൽ ഒന്നാമത് എത്താം. എന്നാൽ ലാലിഗ കിരീടം നേടാൻ ബാഴ്സലോണ ഫേവറിറ്റുകൾ ആണ് എന്ന് പറയാൻ പറ്റില്ല എന്ന് പരിശീലകൻ കോമാൻ പറയുന്നു. ഇപ്പോഴും ബാഴ്സലോണ ലീഗ് ടേബിളിൽ ഒന്നാമത് എത്തിയിട്ടില്ല എന്നത് ഓർക്കണം എന്ന് അദ്ദേഹം പറയുന്നു. നാലു ടീമുകൾ ആണ് കിരീടത്തിനായി പോരാടുന്നത്. ആര് കിരീടം നേടുന്നോ അവർക്ക് അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ആ നോട്ടത്തിൽ എത്താൻ കഴിയു എന്ന് കോമാൻ പറഞ്ഞു.
ബാഴ്സലോണ ഇപ്പോഴും ഒരോ മത്സരം ഒരോ മത്സരമായാണ് നോക്കുന്നത്. ഇതുവരെ ബാഴ്സലോണ വന്നതും അങ്ങനെയാണ്. അല്ലാതെ ലീഗ് നമ്മൾ ജയിച്ചു എന്ന് ഇപ്പോഴേ ചിന്തിക്കുന്നില്ല എന്നും കോമാൻ പറഞ്ഞു. 73 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ആണ് ഇപ്പോൾ ഒന്നാമത്. രണ്ടാമതുള്ള ബാഴ്സലോണക്ക് 71പോയിന്റാണ് ഉള്ളത്. ബാഴ്സലോണ ഒരു മത്സരം കുറവാണ് കളിച്ചത്. റയൽ മാഡ്രിഡ്, സെവിയ്യ എന്നീ ടീമുകളും തൊട്ടു പുറകിൽ ഉണ്ട്. ഇനി ബാഴ്സലോണക്ക് 6 മത്സരങ്ങളും ബാക്കി മൂന്ന് ടീമുകൾക്കും 5 മത്സരങ്ങൾ വീതവും മാത്രമേ ബാക്കിയുള്ളൂ.