“ഇനി കളി നടന്നില്ല എങ്കിൽ ലാലിഗ കിരീടം ബാഴ്സലോണക്ക് വേണം” – സെറ്റിയൻ

കൊറോണ കാരണം ഇനി ഈ സീസൺ പൂർത്തിയാക്കാൻ കഴിയില്ല എന്നാണെങ്കിൽ ലാലിഗ കിരീടം ബാഴ്സലോണക്ക് നൽകണം എന്ന് പരിശീലകൻ സെറ്റിയൻ. കിരീടം ബാഴ്സലോണക്ക് വേണം. കിരീടം അർഹിക്കുന്നത് ബാഴ്സലോണ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ലീഗിൽ റയൽ മാഡ്രിഡിനു മേൽ രണ്ടു പോയന്റിന്റെ ലീഡ് ബാഴ്സലോണക്ക് ഉണ്ടെന്നും അതോണ്ട് കിരീടം ബാഴ്സലോണക്ക് തന്നെ കിട്ടണം എന്നും സെറ്റിയെൻ പറഞ്ഞു.

ലാലിഗ അധികൃതർ ഇപ്പോഴും സീസൺ പൂർത്തിയാക്കാൻ ആകും എന്ന പ്രതീക്ഷയിൽ ആണ്‌. എന്നാൽ ലാലിഗയുടെ ഇപ്പോഴത്തെ സീസൺ പുനരാരംഭിക്കാനുള്ള പദ്ധതികൾ മോശമാണെന്നും അത് പ്രാവർത്തികമാകില്ല എന്നും സെറ്റിയെൻ പറഞ്ഞു‌.

Previous articleചാള്‍ ലാംഗെവെല്‍ഡട് കോച്ചായി എത്തിയത് ഏറെ ഗുണം ചെയ്യുന്നു, തനിക്ക് ഇനിയും മെച്ചപ്പെടാന്‍ അവസരമുണ്ട്
Next articleഎലൈറ്റ് അമ്പയറിംഗില്‍ നിന്ന് വിരമിച്ച് സൈമണ്‍ ഫ്രൈയും ജോണ്‍ വാര്‍ഡും