“ലാലിഗ കിരീടം നഷ്ടപ്പെട്ടിട്ടില്ല, ഇനിയും പ്രതീക്ഷ ഉണ്ട്” – സിദാൻ

Img 20210425 103902

ലാലിഗയിലെ നിലവിലെ ചാമ്പ്യന്മാരായ റയലിന് ഇപ്പോഴും കിരീടം നേടാൻ ആകുമെന്ന് വിശ്വാസം ഉണ്ട് എന്ന് പരിശീലകൻ സിദാൻ. ഇന്നലെ കിരീട പോരാട്ടത്തിൽ നിർണായകമായിരുന്ന മത്സരത്തിൽ റയൽ ബെറ്റിസിനോട് റയൽ മാഡ്രിഡ് സമനില വഴങ്ങിയിരുന്നു. ഇതിനു ശേഷം സംസാരിക്കുക ആയിരുന്നു സിദാൻ. രണ്ട് പോയിന്റ് മാത്രമാണ് നഷ്ടപ്പെട്ടത് എന്നും അല്ലാതെ ലീഗ് നഷ്ടമായിട്ടില്ല എന്നു സിദാൻ പറഞ്ഞു.

ഒരാഴ്ചക്ക് ഇടയിലെ റയലിന്റെ രണ്ടാം സമനില ആണിത്. നേരത്തെ ഗെറ്റഫയോടും റയൽ സമനില വഴങ്ങിയിരുന്നു. ഇന്നലെ മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. അവസരങ്ങൾ ആവശ്യത്തിന് സൃഷ്ടിക്കാനാകാത്തത് ആണ് ഇന്നലെ വിനയായത് എന്ന് സിദാൻ പറഞ്ഞു. ടീം പരിശ്രമിച്ചു എന്നും ഈ പരിശ്രമം തുടരും എന്നും അദ്ദേഹം പറഞ്ഞു. റയലിനെ സംബന്ധിച്ചടുത്തോളം ലീഗ് അവസാനിച്ചിട്ടില്ല എന്നും സിദാൻ പറഞ്ഞു. ഈ സമനിലയോടെ റയൽ മാഡ്രിഡ് കിരീട പോരാട്ടത്തിൽ പിറകോട്ട് പോയി. 33 മത്സരങ്ങളിൽ 71 പോയിന്റാണ് റയലിന് ഇപ്പോൾ ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച അത്ലറ്റിക്കോ മാഡ്രിഡ് 73 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്‌. 31 മത്സരങ്ങൾ മാത്രം കളിച്ച ബാഴ്സലോണ 68 പോയിന്റുമായി മൂന്നാമതും നിൽക്കുന്നു‌