ലാലിഗയിൽ ഇന്ന് നിർണായക പോര്, ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡിന് എതിരെ

20210508 102917

ഇന്ന് ലാലിഗയിൽ കിരീടം തന്നെ നിർണയിച്ചേക്കാവുന്ന പോരാട്ടം ആണ് നടക്കുന്നത്. ലാലിഗയിൽ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാൻ സ്ഥാനക്കാരായ ബാഴ്സലോണയെ നേരിടുന്നു. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഇന്ന് വിജയിച്ചാൽ ബാഴ്സലോണക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കാം. ഇപ്പോൾ ബാഴ്സലോണക്ക് 74 പോയിന്റും അത്ലറ്റിക്കോ മാഡ്രിഡിന് 76 പോയിന്റുമാണ് ഉള്ളത്.

ഇന്ന് പരാജയപ്പെട്ടാൽ ബാഴ്സലോണക്ക് പിന്നെ കിരീട പ്രതീക്ഷ വളരെ കുറവായിരിക്കും. ഇന്നത്തേത് അടക്കം ആകെ നാലു മത്സരങ്ങൾ മാത്രമാണ് ഇനി ലീഗിൽ ബാക്കിയുള്ളത്‌. ഗ്രാനഡയോട് പരാജയപ്പെട്ടു എങ്കിലും കഴിഞ്ഞ കളിയിൽ വലൻസിയയെ തോൽപ്പിച്ച് കൊണ്ട് ബാഴ്സലോണ ഫോമിൽ തിരികെ എത്തിയിട്ടുണ്ട്. അത്ലറ്റിക്കോ മാഡ്രിഡും അത്ര സ്ഥിരതയുള്ള പ്രകടനങ്ങൾ അല്ല അടുത്തിടെ ആയി നടത്തുന്നത്. ഇന്ന് വിജയിച്ചാൽ മാത്രമെ അവരുടെ ലീഗ് കിരീടം എന്ന പ്രതീക്ഷ നിലനിർത്താൻ ആകും. ഒരു ഘട്ടത്തിൽ ലീഗിൽ പത്തിലേറെ പോയിന്റിന്റെ ലീഡ് ഉണ്ടായിരുന്നെടുത്ത് നിന്നാണ് ഇപ്പോൾ ഈ അവസ്ഥയിലേക്ക് അത്ലറ്റിക്കോ എത്തിയത്.

ബാഴ്സലോണ വിട്ട ശേഷം ആദ്യമായി സുവാരസ ക്യാമ്പ്നുവിൽ എത്തുന്നു എന്ന പ്രത്യേകത ഇന്നത്തെ മത്സരത്തിന് ഉണ്ട്. രാത്രി 7.45ന് നടക്കുന്ന മത്സരം തത്സമയം ഫേസ്ബുക്കിൽ കാണാം.

Previous articleഐപിഎല്‍ നടത്തുവാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും
Next article“ഇന്ത്യയിൽ സുരക്ഷിതൻ അല്ലാ എന്ന് തോന്നിയിട്ടില്ല” – കമ്മിൻസ്