ലാലിഗ പുനരാരംഭിക്കാൻ ഉള്ള ഒരുക്കത്തിലാണ് സ്പെയിനിലെ ഫുട്ബോൾ അധികൃതർ. ഇതിനായി ഗവണ്മെന്റിന്റെ അനുമതിയാണ് ഇനി ലലിഗയ്ക്ക് വേണ്ടത്. എന്നാൽ ചില ക്ലബുകൾ കളിക്കാൻ തയ്യാറായേക്കില്ല എന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഗവണ്മെന്റിന്റെ അനുമതി ലഭിച്ചിട്ടും ക്ലബുകൾ കളിക്കാൻ തയ്യാറായില്ല എങ്കിൽ അതിൽ ക്ലബിനെതിരെ നടപടിയുണ്ടാകും എന്ന് ലാലിഗ പ്രസിഡന്റ് ഹാവിയർ തെബസ് പറഞ്ഞു.
കളിക്കാത്ത ക്ലബുകൾ തോറ്റതായി കണക്കാക്കും എന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഘട്ടങ്ങലിലായി സുരക്ഷ ഉറപ്പിച്ചു മാത്രമെ ലാലിഗ സീസൺ തുടങ്ങു എന്ന് അദ്ദേഹം ആവർത്തിച്ചു. സീസൺ ഇനി നടന്നില്ല എങ്കിൽ അത് ഒരു ബില്യണോളം നഷ്ടമുണ്ടാക്കും. കാണികൾ ഇല്ലാതെയാണ് സീസൺ നടക്കുന്നത് എങ്കിൽ നഷ്ടം മുന്നൂറ് മില്യൺ എങ്കിലും ഉണ്ടാകും. തെബാസ് പറഞ്ഞു.