ലാലിഗയും തിരികെയെത്തുന്നു, ജൂൺ 20ന് ലീഗ് പുനരാരംഭിക്കും

- Advertisement -

ബുണ്ടസ് ലീഗ പുനരാരംഭിക്കുന്ന വാർത്തകൾക്ക് പിന്നാലെ കൂടുതൽ നല്ല വാർത്തകൾ ഫുട്ബോൾ ലോകത്ത് നിന്ന് വരുകയാണ്. ലാലിഗയും പുനരാരംഭിക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂൺ 20ന് ലീഗ് പുനരാരംഭിക്കാൻ ആണ് ലാലിഗയുടെ തീരുമാനം. ഇതു ലാലിഗ എല്ലാ ക്ലബുകളെയും അറിയിച്ചു കഴിഞ്ഞു. ഇനി ഗവണ്മെന്റിന്റെ അനുകൂല നിലപാട് കൂടെ ലഭിച്ചാൽ ലീഗ് പുനരാരംഭിക്കുന്നത് എല്ലാവർക്കും കാണാം.

ജൂലൈ 26ന് സീസൺ അവസാനിക്കുന്ന രീതിയിൽ ആകും മത്സരങ്ങൾ നടക്കുക. ആഴ്ചയിൽ രണ്ട് മത്സരങ്ങൾ ഉണ്ടാകും. എല്ലാ മത്സരത്തിനു മുമ്പു താരങ്ങൾക്ക് പ്രാഥമിക ആരോഗ്യ പരിശോധനകൾ ഉണ്ടാകും. ഇനി ലാലിഗയിൽ 11 റൗണ്ട് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. 5 ആഴ്ച കൊണ്ട് ഈ 11 റൗണ്ട് തീർക്കാൻ ആകും എന്നാണ് ലാലിഗ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ലാലിഗയിലെ മുഴുവൻ താരങ്ങളും കൊറോണ പരിശോധനയ്ക്ക് വിധേയരായിരുന്നു. ഈ ഫലം പരിശോധിച്ച ശേഷം ആയിരിക്കും ഗവണ്മെന്റിന്റെ തീരുമാനം.

Advertisement