ദക്ഷിണാഫ്രിക്കയെ നയിക്കണമെന്നത് സ്വപ്നം – കേശവ് മഹാരാജ്

- Advertisement -

ദക്ഷിണാഫ്രിക്കയെ നയിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന് അഭിപ്രായപ്പെട്ട് കേശവ് മഹാരാജ്. ദക്ഷിണാഫ്രിക്കയെ എല്ലാ ഫോര്‍മാറ്റിലും നയിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് താരം വെളിപ്പെടുത്തി. നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ക്വിന്റണ്‍ ഡി കോക്കിനെ ദക്ഷിണാഫ്രിക്ക ക്യാപ്റ്റനായി നിയമിച്ചപ്പോള്‍ ഫാഫ് ഡു പ്ലെസിയുടെ വിടവാങ്ങലിന് ശേഷം ദക്ഷിണാഫ്രിക്ക ടെസ്റ്റിലെ ക്യാപ്റ്റനെ നിയമിച്ചിട്ടില്ല.

പ്രാദേശിക ഏകദിന പരമ്പരയില്‍ ഡോള്‍ഫിന്‍സിനെ കിരീടത്തിലേക്ക് നയിച്ചത് കേശവ് മഹാരാജ് ആയിരുന്നു. കൊറോണ മൂലം സീസണ്‍ മുടങ്ങിയപ്പോള്‍ ഡോള്‍ഫിന്‍സിന് കിരീടം നല്‍കുകയായിരുന്നു. തനിക്ക് നല്‍കിയ ക്യാപ്റ്റന്‍സി ദൗത്യം താന്‍ ഏറെ ആസ്വദിച്ചുവെന്നും ദക്ഷിണാഫ്രിക്കയെ നയിക്കകു എന്നതാണ് തന്റെ ഇപ്പോളത്തെ ആഗ്രഹമെന്ന് കേശവ് മഹാരാജ് വ്യക്തമാക്കി.

ലോകകപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്കായി നേടുകയാണ് ലക്ഷ്യമെന്നും ദക്ഷിണാഫ്രിക്കയ്ക്കായി വെറുതേ കളിച്ച് മടങ്ങുക എന്നതല്ല തന്റെ ആഗ്രഹമെന്നും കേശവ് മഹാരാജ് വ്യക്തമാക്കി.ോ

Advertisement