അവസാന അങ്കം, ലാലിഗ ചാമ്പ്യന്മാരെ ഇന്നറിയാം!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ ഇന്ന് കിരീടം നിർണയിക്കുന്ന പോരാട്ടങ്ങളാണ് നടക്കുന്നത്. സീസണിലെ അവസാന മത്സരം നടക്കുമ്പോഴും ആര് കിരീടം നേടും എന്ന് ഉറപ്പിച്ച് പറയാൻ പറ്റാത്ത അവസ്ഥയാണ് ലാ ലീഗയിൽ ഉള്ളത്. ഇന്ന് രാത്രി ഒരേ സമയത്ത് കിരീട സാധ്യതയുള്ള അത്ലറ്റിക്കോ മാഡ്രിഡും, റയൽ മാഡ്രിഡും വ്യത്യസ്ത മത്സരങ്ങളിൽ ഇറങ്ങും.

ഒന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡ് ആണ് കിരീടത്തിനായി ഇപ്പോഴും ഫേവറിറ്റ്. കഴിഞ്ഞ മത്സരത്തിൽ ഒസാസുനയ്ർ തോൽപ്പിച്ചതോടെ 83 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. 81 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാമതും നിൽക്കുന്നു. 76 പോയിന്റുള്ള ബാഴ്സലോണയുടെ കിരീട സാധ്യത കഴിഞ്ഞ ആഴ്ചയോടെ അവസാനിച്ചിരുന്നു.

ഇന്ന് എവേ ഗ്രൗണ്ടിൽ റയൽ വല്ലഡീയിഡിനെ അത്ലറ്റിക്കോ മാഡ്രിഡ് നേരിടേണ്ടത്. റിലഗേഷൻ ഒഴിവാക്കാൻ വേണ്ടി പോരിടുന്ന വല്ലഡോയിഡിന് ഇന്ന് വിജയം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ അവർ ജീവന്മരണ പോരാട്ടം ആകും ഇന്ന് കാഴ്ചവെക്കുക. 31 പോയിന്റുമായി 19ആം സ്ഥനത്താണ് വല്ലഡോയിഡ് ഉള്ളത്.

കരുത്തരായ വിയ്യറയലിനെ ആണ് റയൽ മാഡ്രിഡ് ഇന്ന് നേരിടേണ്ടത്. ഹോം മത്സരം വിജയിക്കുക റയലിന് ഒട്ടും എളുപ്പമാകില്ല. യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിക്കൻ വിയ്യറയലിന് വിജയം നേടേണ്ടതുണ്ട്‌.

ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചാൽ അവർക്ക് കിരീടം ഉറപ്പിക്കാം. റയൽ മാഡ്രിഡ് വിജയിക്കാതിരുന്നാലും അത്ലറ്റിക്കോ മാഡ്രിഡിനായിരിക്കും കിരീടം. എന്നാൽ അത്ലറ്റിക്കോ മാഡ്രിഡ് വിജയിക്കാതിരിക്കുകയും റയൽ മാഡ്രിഡ് വിജയിക്കുകയും ചെയ്താൽ സിദാന്റെ ടീം കിരീടം ഉയർത്തും. ഒരേ പോയിന്റ് വന്നാൽ ഹെഡ് ടു ഹെഡ് മികവിൽ റയലിന് കിരീടം നേടാം.

അവസാനമായി 2013-14 സീസണിലാണ് അത്ലറ്റിക്കോ മാഡ്രിഡ് ലാലിഗ കിരീടം നേടിയത്. അതിനു ശേഷം ഉള്ള സീസണുകളിൽ റയലോ ബാഴ്സലോണയോ അല്ലാതെ വേറെ ഒരു ടീമും ലാലിഗ കിരീടം തൊട്ടിട്ടില്ല. എല്ലാ മത്സരങ്ങളും രാത്രി 9.30നാണ് നടക്കുക.