ഹസാർഡിന് വീണ്ടും പരിക്ക്, വില്ലാറയലിനെതിരെ കളിക്കില്ല

Eden Hazard Real Madrid La Liga Injury
Credit: Twitter
- Advertisement -

റയൽ മാഡ്രിഡ് സൂപ്പർ താരം ഏദൻ ഹസാർഡിനെ വീണ്ടും പരിക്ക് വില്ലനാവുന്നു. ഈ സീസണിൽ റയൽ മാഡ്രിഡിന്റെ അവസാന മത്സരത്തിൽ വില്ലാറയൽ നേടിരുമ്പോൾ ഹസാർഡ് ടീമിനൊപ്പം ഉണ്ടാവില്ലെന്ന് സിദാൻ വ്യക്തമാക്കി. ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയത് മുതൽ പരിക്കകൊണ്ട് വലയുന്ന ഹസാർഡിന് മറ്റൊരു തിരിച്ചടി നൽകുന്നതാണ് പുതിയ പരിക്ക്.

നിലവിൽ ലാ ലീഗ കിരീട പോരാട്ടത്തിൽ വില്ലാറയലിനെതിരായ മത്സരം റയൽ മാഡ്രിഡിന് വളരെയധികം നിർണ്ണായകമാണ്. വില്ലാറയലിനെതിരായ മത്സരം റയൽ മാഡ്രിഡ് ജയിക്കുകയും അത്ലറ്റികോ മാഡ്രിഡ് അവസാന മത്സരം പരാജയപ്പെടുകയും ചെയ്താൽ റയൽ മാഡ്രിഡിന് ലാ ലീഗ കിരീടം സ്വന്തമാക്കാം. അതെ സമയം പരിക്ക് മൂലം ടീമിന് പുറത്തായിരുന്നു ക്യാപ്റ്റൻ സെർജിയോ റാമോസ് നാളെ ടീമിൽ ഉണ്ടാവുമെന്ന് സിദാൻ വ്യക്തമാക്കി. എന്നാൽ താരം ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്ന കാര്യം സിദാൻ വ്യക്തമാക്കിയിട്ടില്ല.

Advertisement