ലാലിഗ പുനരാരംഭിക്കുന്നതിനുള്ള തീയതികൾ പ്രഖ്യാപിച്ചു

- Advertisement -

കൊറോണ കാരണം പ്രതിസന്ധിയിൽ ആയിരിക്കുന്ന ഫുട്ബോൾ ലോകത്തിന് പ്രതീക്ഷ നൽകുന്ന വാർത്തയാണ് സ്പെയിനിൽ നിന്ന് വരുന്നത്. ലാലിഗ പുനരരാംഭിക്കാൻ സാധ്യതയുള്ള തീയതികൾ ലാലിഗ പ്രസിഡന്റ് ആയ ഹാവിയർ തെബാസ് പ്രഖ്യാപിച്ചു. മൂന്ന് തീയതികൾ ആണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഈ മൂന്ന് തീയതികളിൽ ഒന്നിൽ ലീഗ് പുനരാരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു.

മെയ്29, ജൂൺ 6-7, ജൂൺ 28 എന്നീ തീയതികളിൽ ഏതെങ്കിലും ഒന്നിലാകും ലാലിഗ പുനരാരംഭിക്കുക എന്നാണ് തെബാസ് പറഞ്ഞത്. സ്പെയിനിൽ മാത്രമല്ല യൂറോപ്പിലെ മുഴുവൻ സ്ഥിതി നോക്കി മാത്രമെ ലീഗ് പുനരാരംഭിക്കാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ഏപ്രിൽ 26 വരെ ലാലിഗയിലെ ഒരു ടീമുകളെയും പരിശീലനം പുനരാരംഭിക്കാൻ അനുവദിക്കില്ല എന്ന് തെബാസ് പറഞ്ഞു.

Advertisement