ഫുട്ബോൾ കളത്തിലേക്ക് സ്പെയിനിൽ താരങ്ങൾ തിരികെ എത്തുകയാണ്. ലാലിഗ ക്ലബുകൾക്ക് പരിശീലനം പുനരാരംഭിക്കാൻ ഗവണ്മെന്റും സ്പാനിഷ് എഫ് എയും അനുമതി നൽകി. നേരത്തെ ലാലിഗ നൽകിയ പ്രോട്ടോക്കോൾ അനുസരിച്ച് ആകും ടീമുകൾ പരിശീലനത്തിലേക്ക് മടങ്ങുക. മെയ് ആദ്യ വാരമാകും പരിശീലനം പുനരാരംഭിക്കുക.
പരിശീലനത്തിന് തിരികെ എത്തുന്ന താരങ്ങളും പരിശീലകരും സഹായികളായ തൊഴിലാാളികളും ഒക്കെ ഇടവിട്ട് ഇടവിട്ട് കൊറോണ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും. താരങ്ങൾക്ക് മൂന്ന് തവണയാകും പരിശോധന ഉണ്ടാവക. ആദ്യം താരങ്ങൾ ഒറ്റയ്ക്ക് ഉള്ള പരിശീലനത്തിനു ഇറങ്ങും മുമ്പ് ആകും ടെസ്റ്റ് നടക്കുക. പിന്നീട് താരങ്ങൾ ഗ്രൂപ്പ് ഘട്ട ചർച്ച നടത്തുന്ന സമയത്ത് രണ്ടാം ഘട്ട ടെസ്റ്റും നടത്തും. ലാലിഗ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനു മുമ്പാകും അവസാന വട്ട കോവിഡ് 19 ടെസ്റ്റ് നടക്കുക. ഇത് എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ്. ലാലിഗ ജൂൺ 6ന് പുനരാരംഭിക്കാൻ ആണ് ഇപ്പോൾ അധികൃതർ ആലോചിക്കുന്നത്.