ക്രിസ് ഡെന്റിന് പുതിയ കരാര്‍, മൂന്ന് വര്‍ഷത്തെ കരാര്‍ പുതുക്കി നല്‍കി ഗ്ലൗസ്റ്റര്‍ഷയര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ മൂലം കൗണ്ടി ക്രിക്കറ്റ് തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ വിദേശ താരങ്ങളുടെ കരാറുകളെല്ലാം കൗണ്ടികള്‍ റദ്ദാക്കുകയാണ്. അതിനിടെ ഇംഗ്ലണ്ടിലെ തന്നെ താരമായ ക്രിസ് ഡെന്റിന് കൗണ്ടിയായ ഗ്ലൗസ്റ്റര്‍ഷയര്‍ മൂന്ന് വര്‍ഷത്തെ കരാര്‍ പുതുക്കി നല്‍കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിനെ ഡിവിഷന്‍ ഒന്നിലേക്ക് നയിച്ച താരമാണ് ക്രിസ് ഡെന്റ്. ഇതോടെ താരം 2023 സീസണ്‍ അവസാനം വരെ കൗണ്ടിയില്‍ തുടരും.

2009ല്‍ ആണ് ടീനേജ് താരമായ ഡെന്റ് കൗണ്ടിയുമായി ആദ്യം കരാറിലെത്തുന്നത്. അതിന് ശേഷം മൂന്ന് ഫോര്‍മാറ്റിലായി ഇതുവരെ 250ലധികം മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന താരവും ഉയര്‍ന്ന മൂല്യമുള്ള ടോപ് ഓര്‍ഡര്‍ താരവുമാണ് ഡെന്റ് എന്നാണ് കോച്ച് റിച്ചാര്‍ഡ് ഡോസണ്‍ പറഞ്ഞത്.

2018 സീസണിലാണ് താരം ആദ്യമായി ടീമിന്റെ ക്യാപ്റ്റന്‍സി സ്ഥാനം ഏറ്റെടുക്കുന്നത്. അതെ വര്‍ഷം തന്നെ കൗണ്ടിയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനായും താരം തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണില്‍ ആയിരത്തിലധികം റണ്‍സ് നേടിയാണ് താരം ടീമിന്റെ പ്രമോഷന്‍ സാധ്യമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.