ലാലിഗ ചാമ്പ്യന്മാർക്ക് വിജയ തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിലെ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് വിജയ തുടക്കം. ഇന്ന് നടന്ന സീസണിലെ ആദ്യ മത്സരത്തിൽ സെൽറ്റ വിഗോയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. അർജന്റീനൻ താരം കൊറേയയുടെ ഇരട്ട ഗോളുകളാണ് അത്ലറ്റിക്കോയുടെ ജയത്തിന് കരുത്തായത്. മത്സരം ആരംഭിച്ച് 23ആം മിനുട്ടിൽ തന്നെ അത്ലറ്റിക്കോ മാഡ്രിഡ് ലീഡ് എടുത്തു. ഫ്രഞ്ച് താരം ലെമാറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു കൊറേയയുടെ ഗോൾ.

രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ ഒരു പെനാൽട്ടിയിലൂടെ ഒരു ഗോൾ മടക്കാൻ സെൽറ്റ വിഗോയ്ക്കായി. ആസ്പാസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. അധികം താമസിയാതെ തന്നെ ലീഡ് തിരിച്ചു പിടിക്കാൻ സിമിയോണിയുടെ ടീമിനായി. 64ആം മിനുട്ടിൽ കൊറേയ തന്നെയാണ് രണ്ടാം ഗോളും നേടിയത്. പുതിയ സൈനിങ് ആയ റോഡ്രിഗോ ഡി പോൾ അത്ലറ്റിക്കോയ്ക്ക് വേണ്ടി സബ്ബായി എത്തി അരങ്ങേറ്റം നടത്തി. ലൂയിസ് സുവാരസും സബ്ബായി ഇന്ന് കളത്തിൽ ഇറങ്ങി‌.കളിയുടെ ഇഞ്ച്വറി ടൈമിൽ സെൽറ്റ താരം മല്ലോയും അത്ലറ്റിക്കോ താരം ഹെർമോസോയും ചുവപ്പ് കണ്ട് പുറത്ത് പോയി‌