ല ലീഗ ഫിക്സ്ചർ എത്തി, എൽക്ലാസിക്കോ തിയതിയും

na

ല ലീഗ വരും സീസണിലേക്കുള്ള ഫിക്സ്ചർ പുറത്തിറക്കി. അടുത്ത മാസം 19 മുതലാണ് സ്പാനിഷ് ഫുട്‌ബോളിലെ കരുത്തരെ തിരഞ്ഞെടുക്കുന്ന ല ലീഗ തുടങ്ങുക.

നിലവിലെ ചാമ്പ്യന്മാർ ബാഴ്സലോണക്ക് അലാവസാണ് ആദ്യ എതിരാളികൾ. പുതിയ പരിശീലകൻ ലപറ്റേഗിക്ക് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങുന്ന റയൽ മാഡ്രിഡിന് ഗെറ്റഫയാണ് എതിരാളികൾ. സിമയോണിക്ക് കീഴിൽ അണിനിരക്കുന്ന അത്ലറ്റികോ മാഡ്രിഡ് വലൻസിയയെ നേരിടും.

ലോകം കാത്തിരിക്കുന്ന എൽ ക്ലാസിക്കോ ആദ്യ പോരാട്ടം ഒക്ടോബർ 28 ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് ന്യൂവിൽ അരങ്ങേയും. റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ മാർച്ച് 3 നാണ് എൽ ക്ലാസിക്കോ അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial