ലാലിഗയിൽ ഇനി അഞ്ച് സബ്, ഒപ്പം ഗോൾ ആഹ്ലാദങ്ങളും വേണ്ട

- Advertisement -

ലാലിഗ പുനരാരംഭിക്കാൻ ഉള്ള തീയതി തീരുമാനമായതിനു പിന്നാലെ താൽക്കാലികമായി ചില പുതിയ നിയമങ്ങളും കൊണ്ടുവരാൻ ഒരുങ്ങുകയാണ് ലാലിഗ. ജൂൺ 20ന് ലീഗ് പുനരാരംഭിക്കാൻ ആണ് ഇപ്പോൾ സ്പെയിനിൽ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇനി ഗവണ്മെന്റിന്റെ അനുവാദം കൂടെ ലഭിക്കാനുണ്ട്. ആഴ്ചയിൽ രണ്ട് മത്സരങ്ങൾ നടക്കുന്നതും താരങ്ങൾ നീണ്ട കാലം കളത്തിന് പുറത്തിരുന്നതും കണക്കിലെടുത്ത് ചില മാറ്റങ്ങൾ ലാലിഗ കൊണ്ടു വരികയാണ്.

ഇതിൽ പ്രധാനം ഒരു മത്സരത്തിൽ 5 സബ്സ്റ്റിട്യൂട്ടുകളെ അനുവദിക്കാനുള്ള തീരുമാനം ആണ്. ഫുട്ബോളിലെ സ്ഥിരമായുള്ള മൂന്ന് സബ്ബുകൾക്ക് പുറമെ രണ്ട് സബ്ബ് കൂടെ ഇനി സ്പെയിനിൽ ഉപയോഗിക്കാം. ഈ സീസൺ അവസാനം വരെ ആകും ഈ തീരുമാനം. ഇത് താരങ്ങളുടെ ഫിറ്റ്നെസിനെ സഹായിക്കും. ഇതു കൂടാതെ രോഗം പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനും നടപടികൾ ഉണ്ട്. താരങ്ങൾ പരസ്പരം കൈ കൊടുക്കുന്നത് ഒഴിവാക്കാൻ തീരുമാനം ഉണ്ട്. അതിനൊപ്പം ഗോൾ ആഹ്ലാദങ്ങൾ ചുരുക്കണം എന്നും നിർദ്ദേശമുണ്ട്. പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ടുള്ള ആഹ്ലാദങ്ങൾ ഉണ്ടാവരുത് എന്ന് കർശനമായ നിർദ്ദേശം ഗവണ്മെന്റും വെക്കും.

Advertisement