ലാ ലീഗയിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ചു വിയ്യറയൽ

സ്പാനിഷ് ലാ ലീഗയിൽ ഒന്നാമതുള്ള റയൽ മാഡ്രിഡിനെ ഗോൾ രഹിത സമനിലയിൽ തളച്ചു ഉനയ് എമറെയുടെ വിയ്യറയൽ. വിയ്യറയലിന് ആയി ടോട്ടൻഹാമിൽ നിന്നു ലോണിൽ എത്തിയ അർജന്റീനൻ താരം ലെ സെൽസോ ആദ്യ പതിനൊന്നിൽ ഇടം പിടിച്ചപ്പോൾ ഗാരത് ബെയിലിന് ആഞ്ചലോട്ടി ആദ്യ പതിനൊന്നിൽ ഇടം നൽകി. മത്സരത്തിൽ 57 ശതമാനം പന്ത് കൈവശം വച്ച റയൽ തന്നെയാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. Img 20220212 224033

ഇടക്ക് ഗാരത് ബെയിലിന്റെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത് റയലിന് തിരിച്ചടിയായി. ഇടക്ക് വിയ്യറയലിന്റെ ഒരു ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങി. അവസാന നിമിഷം ജയിക്കാനുള്ള സുവർണ അവസരമാണ് ഹസാർഡിന്റെ പാസിൽ നിന്നു ജോവിച്ചിനു ലഭിച്ചത്. എന്നാൽ താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. സമനില വഴങ്ങിയതോടെ റയലും ലീഗിൽ രണ്ടാമതുള്ള സെവിയ്യയും തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും നാലു പോയിന്റുകളായി. അതേസമയം വിയ്യറയൽ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് എത്തി.

Comments are closed.