തോൽവി ഒഴിവാക്കി ബ്രന്റ്ഫോർഡ്, പാലസിനോട് ഗോൾ രഹിത സമനില

പ്രീമിയർ ലീഗിൽ തുടർച്ചയായ തോൽവികൾക്ക് ശേഷം പരാജയം ഒഴിവാക്കി ബ്രന്റ്ഫോർഡ്. പാട്രിക് വിയേരയുടെ ക്രിസ്റ്റൽ പാലസിനെ അവർ സ്വന്തം മൈതാനത്ത് ഗോൾ രഹിത സമനിലയിൽ തളക്കുക ആയിരുന്നു. ഏതാണ്ട് വിരസമായ മത്സരത്തിൽ വലിയ അവസരങ്ങൾ ഒന്നും പിറന്നില്ല.

പന്ത് കൈവശം വക്കുന്നതിൽ മുൻതൂക്കം കാണിച്ച പാലസിന് പക്ഷെ ഗോൾ കണ്ടത്താൻ ആയില്ല. മറുപുറത്ത് ബ്രന്റ്ഫോർഡും ഗോൾ കണ്ടത്താൻ പരാജയപ്പെട്ടു. നിലവിൽ ലീഗിൽ പാലസ് പന്ത്രണ്ടാം സ്ഥാനത്തും ബ്രന്റ്ഫോർഡ് പതിനാലാം സ്ഥാനത്തും ആണ്.