റെനാൻ ലോദിയുടെ ഇരട്ട ഗോൾ മികവിൽ സെൽറ്റയെ വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ്

Screenshot 20220227 034722

സ്പാനിഷ് ലാ ലീഗയിൽ സെൽറ്റ വിഗയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു അത്ലറ്റികോ മാഡ്രിഡ് ആദ്യ നാലിൽ തിരിച്ചെത്തി. ഇടത് ബാക്ക് ബ്രസീലിയൻ താരം റെനാൻ ലോദിയുടെ ഇരട്ട ഗോളുകൾ ആണ് അത്ലറ്റികോ മാഡ്രിഡിന് മികച്ച ജയം സമ്മാനിച്ചത്. മത്സരത്തിൽ പന്ത് കൂടുതൽ സമയം കൈവശം വച്ചത് സെൽറ്റ ആയിരുന്നു എങ്കിലും ഗോളുകൾ കണ്ടത്താൻ സാധിച്ചത് അത്ലറ്റികോക്ക് ആയിരുന്നു.

20220227 034807

മത്സരത്തിൽ 36 മത്തെ മിനിറ്റിൽ ജിയോഫ്രയുടെ പാസിൽ നിന്നു ലോദിയുടെ ഷോട്ട് സെൽറ്റ പ്രതിരോധത്തിൽ തട്ടി ഗോൾ ആവുക ആയിരുന്നു. സീസണിൽ താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ അറുപതാം മിനിറ്റിൽ ജിയോഫ്രയുടെ തന്നെ പാസിൽ തന്റെ രണ്ടാം ഗോളും കണ്ടത്തിയ ബ്രസീലിയൻ താരം അത്ലറ്റികോ ജയം ഉറപ്പിക്കുക ആയിരുന്നു.