സീസണിൽ പത്താം അസിസ്റ്റും ആയി ലയണൽ മെസ്സി, ലീഗിൽ ഒന്നാമത്

20220227 040419

ഫ്രഞ്ച് ലീഗ് വണ്ണിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമായി ലയണൽ മെസ്സി. ഇന്ന് നടന്ന മത്സരത്തിൽ 2 അസിസ്റ്റുകൾ ആണ് താരം നൽകിയത്. ഫ്രഞ്ച് താരം കിലിയൻ എമ്പപ്പെ നേടിയ രണ്ടു ഗോളുകളും മെസ്സിയുടെ പാസിൽ നിന്നും ആയിരുന്നു.

Screenshot 20220227 024829

തുടർച്ചയായി കഴിഞ്ഞ അഞ്ചു ലീഗ് വൺ മത്സരങ്ങളിലും അസിസ്റ്റുകൾ നേടാനും മെസ്സിക്ക് സാധിച്ചിരുന്നു. സീസണിൽ എമ്പപ്പെക്കും നിലവിൽ 10 അസിസ്റ്റുകൾ സ്വന്തമായി ഉണ്ട് എങ്കിലും മെസ്സി കുറവ് മത്സരങ്ങൾ ആണ് കളിച്ചത്. കോവിഡും പരിക്കുകളും വലച്ച മെസ്സി പി.എസ്.ജിയിൽ എത്തിയ ശേഷം മികവ് കാണിക്കുന്നില്ല എന്ന വിമർശനത്തോട് പതുക്കെ കളത്തിൽ തന്നെ മറുപടി നൽകുന്നു എന്ന സൂചനയാണ് ഈ കണക്കുകൾ എന്നു പറയാം.