ലാ ലീഗയിൽ ഗെറ്റാഫെക്ക് ജയം

Jyotish

ലാ ലീഗയിൽ ഗെറ്റാഫെക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഗെറ്റാഫെ റയൽ സോസിദാദിനെ പരാജയപ്പെടുത്തിയത്. വിദാലിന്റെ ഗോളിലാണ് ഗെറ്റാഫെ ജയം സ്വന്തമാക്കിയത്. ഗെറ്റാഫെയുടെ അപരാജിതമായ കുതിപ്പ് നാലാം മത്സരത്തിലും തുടർന്നു. മത്സരത്തിന്റെ മൂന്നാം മിനുട്ടിലാണ് ഹോർഹെ മോളിന വിദാൽ ഗോളടിച്ചത്.

പിന്നീട് മത്സരത്തിലേക്ക് ഒരു തിരിച്ച് വരവ് റയലിന് സാധിച്ചില്ല. ഇന്നത്തെ ജയത്തോടു കൂടി ഗെറ്റാഫ ലാ ലീഗയിൽ അഞ്ചാം സ്ഥാനത്തെത്തി. ഈ സീസണിലെ ഏഴാം പരാജയമാണ് ഇന്ന് റയൽ സോസിദാദ് ഏറ്റുവാങ്ങിയത്. ഈ പരാജയത്തോടു കൂടി ലാ ലീഗയിൽ പതിമൂന്നാം സ്ഥാനത്താണ് റയൽ.