പെഡ്രിക്ക് ആദ്യം നൽകിയ ഗോൾ ഒബമയാങിന് അനുവദിച്ചു,ബാഴ്‌സക്ക് ആയി ഹാട്രിക് നേടി ഓബ

Wasim Akram

Auba Barca
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നത്തെ വലൻസിയക്ക് എതിരായ മത്സരത്തിൽ ബാഴ്‌സലോണ രണ്ടാം പകുതിയിൽ നേടിയ നാലാം ഗോൾ ഒബമയാങിന് അനുവദിച്ചു. മത്സര ശേഷമാണ് അധികൃതർ ഈ ഗോൾ ഓബക്ക് അനുവദിച്ചത്. പെഡ്രിയുടെ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് ഒബമയാങിന്റെ ദേഹത്ത് തട്ടി ആയിരുന്നു ഗോൾ ആയത്. ഇതോടെയാണ് താരത്തിന് ഈ ഗോൾ അനുവദിച്ചത്.

ഇതോടെ ബാഴ്‌സലോണക്ക് ആയി തന്റെ ആദ്യ ഹാട്രിക് ആണ് ഗാബോൻ താരം ഇന്ന് കുറിച്ചത്. ആദ്യ പകുതിയിൽ ഇരട്ടഗോളുകൾ നേടിയ ഒബമയാങ് ഇതോടെ ഹാട്രിക് പൂർത്തിയാക്കി. താരത്തിന്റെ മികവിൽ 4-1 ന്റെ വലിയ ജയം ആണ് ബാഴ്‌സലോണ ഇന്ന് നേടിയത്. ജനുവരിയിൽ ആഴ്‌സണലിൽ നിന്നു ആണ് ഒബമയാങ് ബാഴ്‌സയിൽ എത്തിയത്.