വമ്പൻ ജയവുമായി ജെംഷദ്പൂർ, ഐഎസ്എല്ലിൽ രണ്ടാം സ്ഥാനത്ത് !

Sandy18141

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി ജെംഷദ്പൂർ എഫ്സി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സിയെ ജെംഷദ്പൂർ എഫ്സി പരാജയപ്പെടുത്തിയത്. ജെംഷദ്പൂർ എഫ്സിക്ക് വേണ്ടി റിത്വിക് ദാസ്,ബോറിസ് സിംഗ്, ഡാനിയേൽ ചീമ, എന്നിവർ ഗോളടിച്ചപ്പോൾ വാൽസ്കിസാണ് ചെന്നൈയിന്റെ ആശ്വാസ ഗോൾ നേടിയത്. ഗ്രെഗ് സ്റ്റെവാർട്ടിന്റെ സ്ട്രൈക്ക് ദീപക് ദേവ്രാണിയുടെ സെൽഫ് ഗോളായിട്ടാണ് കണക്കാക്കിയത്.

96 Yam 0158
ഈ വമ്പൻ ജയം ജെംഷദ്പൂരിനെ ഐഎസ്എൽ പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരാക്കി. 32 പോയന്റാണ് ഒന്നാമതുള്ള ഹൈദരാബാദ് എഫ്സിക്കുള്ളത്. ഒരു പോയന്റ് പിന്നിലാണ് ജെംഷദ്പൂർ എഫ്സി. അതേ സമയം ചെന്നൈയിൻ എഫ്സി പ്ലേ ഓഫിന് പുറത്ത് തന്നെയാണ്. 18 കളികളിൽ 20 പോയന്റ് മാത്രമുള്ള ചെന്നൈയിന് പ്ലേ ഓഫും ടോപ്പ് ഫോറും അപ്രാപ്യമാണ്.