കുബോയുടെ ഇഞ്ച്വറി ടൈം വിന്നർ!! അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടിൽ വീണു

Img 20211205 021111

അത്ലറ്റിക്കോ മാഡ്രിഡിന്റെ ഈ സീസണില സ്ഥിരതയില്ലായ്മ തുടരുന്നു. ഇന്ന് അവർ മയ്യോർകയ്ക്ക് എതിരെ സ്വന്തം ഗ്രൗണ്ടായ മെട്രൊപൊളിറ്റാനോയിലാണ് അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മയ്യോർക വിജയിച്ചത്. അവസാന നിമിഷ ഗോളിൽ ആണ് മയ്യോർക വിജയിച്ചത്. രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ കുൻഹയുടെ ഗോളിൽ സിമിയോണിയുടെ ടീം ലീഡ് എടുത്തത് ആയിരുന്നു. പക്ഷെ എന്നിട്ടും സന്ദർശകർ മൂന്ന് പോയിന്റുമായി മടങ്ങി.

80ആം മിനുട്ടിൽ റുസോ ആണ് മയോർകയ്ക്ക് സമനില നൽകിയത്. പിന്നീട് 90ആം മിനുട്ടിൽ റയലിന്റെ ലോണി ആയ കുബോ മയ്യോർകയുടെ വിജയ ഗോൾ സ്കോർ ചെയ്തു. താരത്തിന്റെ മയോർകയ്ക്കായുള്ള ഈ സീസണലെ ആദ്യ ഗോളായിരുന്നു ഇത്. ഈ പരാജയത്തോടെ ലീഗിൽ 29 പോയിന്റുമായി അഞ്ചാമത് നിൽക്കുകയാണ് അത്ലറ്റിക്കോ. മയോർക 12ആം സ്ഥാനത്താണ്.

Previous articleതുടർച്ചയായ അഞ്ചാം ലീഗ് വിജയം, മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ഒന്നാമത്
Next articleഎല്ലാം പതിവ് പോലെ, ഡോർട്ട്മുണ്ട് ബയേണിനു മുന്നിൽ വീണു, വീണ്ടും ഗോളുമായി ലെവൻഡോസ്കി