ലാലിഗ കിരീട പോരാട്ടത്തിൽ ബാഴ്സലോണ ഇപ്പോഴും ഉണ്ട് എന്ന് കോമാൻ

Newsroom

ഒന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിനെക്കാൾ 10 പോയിന്റ് പിറകിൽ ആണ് എങ്കിലും ലാലിഗ കിരീട പോരാട്ടത്തിൽ ഇപ്പോഴും ബാഴ്സലോണ ഉണ്ട് എന്ന് ബാഴ്സലോണ പരിശീലകൻ കോമാൻ പറയുന്നു. ഈ സീസണിൽ കിരീടം നേടാനുള്ള സാധ്യത ഇപ്പോഴും ഉണ്ട് എന്ന് കോമാൻ പറയുന്നു. ഈ മാസം ആകും ബാഴ്സലോണക്ക് ഏകെ നിർണായകമാവുക എന്നും കോമാൻ പറയുന്നു. ഈ മാസം ഒരുപാട് എവേ മത്സരങ്ങൾ ഉണ്ട് എന്നും അവ വിജയിച്ചാൽ പ്രതീക്ഷയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾക്ക് മുന്നിൽ ഉള്ള ടീമുകൾക്ക് മോശം ഫലങ്ങൾ വരും എന്നും അപ്പോൾ അവരുമായുള്ള പോയിന്റ് വ്യത്യാസം കുറയും എന്നും കോമാൻ പറഞ്ഞു. അടിസ്ഥാനപരമായ കാര്യം ബാഴ്സലോണ വിജയിച്ചു കൊണ്ടിരിക്കണം എന്നതാണെന്നും കോമാൻ പറഞ്ഞു. ഹുയെസ്കയ്ക്ക് എതിരായ മത്സരം ഒട്ടും എളുപ്പനായിരുന്നില്ല എന്നും ഇതാണ് ലാലിഗയിലെ എല്ലാ എവേ മത്സരങ്ങളുടെയും അവസ്ഥ എന്നും കോമാൻ പറഞ്ഞു.