കോമാന്റെ ടാക്ടിക്സിൽ മനം മടുത്ത് ബാഴ്സലോണ ആരാധകർ

20210915 121301

സാമൂഹിക മാധ്യമങ്ങളിൽ ബാഴ്സലോണ ആരാധകർ പരിശീലകൻ കോമാനെ പുറത്താക്കണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്നലെ ബയേണെതിരായ മത്സരത്തിൽ ബാഴ്സലോണ വലിയ പരാജയം നേരിട്ടിരുന്നു‌. പരാജയം പ്രതീക്ഷിച്ചതാണെങ്കിലും ബാഴ്സലോണയുടെ പ്രകടനത്തിൽ ഒരു ഊർജ്ജവും ഇല്ലാത്തതാണ് ആരാധകരെ രോഷാകുലരാക്കുന്നത്. ഇന്നലെ ഒരു ഷോട്ട് ഓൺ ടാർഗറ്റിലേക്ക് തൊടുക്കാൻ വരെ ബാഴ്സലോണക്ക് ആയിരുന്നില്ല.

കോമാന്റെ ടീം സെലക്ഷനും ബാഴ്സലോണയുടെ പതിവ് ശൈലിയിൽ നിന്നുള്ള മാറ്റവും ഒക്കെ ആരാധകർക്ക് നിരാശ മാത്രമാണ് നൽകുന്നത്. ഇന്നലത്തെ മത്സരം ചാമ്പ്യൻസ്‌ ലീഗിൽ ബാഴ്സലോണയുടെ തുടർച്ചയായ മൂന്നാം ഹോം പരാജയമായിരുന്നു. ഇതാദ്യമായാണ് ബാഴ്സലോണ തുടർച്ചയായി മൂന്ന് യൂറോപ്യൻ മത്സരങ്ങളിൽ ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുന്നത്. ഈ മൂന്ന് മത്സരങ്ങളിൽ 10 ഗോളുകൾ വഴങ്ങിയ ബാഴ്സലോണ ഒരു ഗോൾ മാത്രമാണ് അടിച്ചത്. കോമാൻ വന്നത് മുതൽ ലാലിഗയിലും ബാഴ്സലോണക്ക് നിരാശ തന്നെയാണ്‌.

യൂറോപ്പിൽ എന്നല്ല വലിയ മത്സരങ്ങളിൽ ഒക്കെ ബാഴ്സലോണ പതറുന്നതാണ് സമീപ കാലത്ത് കണ്ടത്. കോമാന്റെ കീഴിൽ 9 വലിയ മത്സരങ്ങൾ ആണ് ബാഴ്സ കളിച്ചത്. ഇതിൽ ആകെ ഒരു മത്സരമാണ് വിജയിച്ചത്. റയൽ മാഡ്രിഡിനെയോ അത്ലറ്റിക്കോ മാഡ്രിഡിനെയോ ഒന്നും ബാഴ്സ കോമാന്റെ കീഴിൽ പരാജയപ്പെടുത്തിയിട്ടില്ല. ഈ സ്ക്വാഡിനെയും വെച്ച് ബാഴ്സലോണയെ പഴയ പ്രതാപത്തിൽ എത്തിക്കാൻ കോമാന് ആകില്ല എന്നും ബാഴ്സലോണ ശൈലിയുള്ള പുതിയ പരിശീലകനെ എത്തിക്കണം എന്നുമാണ് ആരാധകർ പറയുന്നത്

Koeman’s record against top teams:

FCB 1-3 Madrid
Juve 0-2 FCB
Atlético 1-0 FCB
FCB 0-3 Juve
FCB 1-4 PSG
PSG 1-1 FCB
Madrid 2-1 FCB
FCB 0-0 Atlético
FCB 0-3 Bayern

9 Matches:
1 Victory
2 Draws
6 Defeats

Previous article7 വിക്കറ്റ് ജയവുമായി പാട്രിയോട്സ് ഫൈനലിൽ
Next articleഎ എഫ് സി ചാമ്പ്യൻഷിപ്പ് കളിക്കാൻ ഗോകുലത്തിന് ഇന്ത്യൻ താരങ്ങളെ വിട്ടു കൊടുക്കാതെ എ ഐ എഫ് എഫ്