7 വിക്കറ്റ് ജയവുമായി പാട്രിയോട്സ് ഫൈനലിൽ

ഗയാന ആമസോൺ വാരിയേഴ്‌സിനെ 7 വിക്കറ്റിന് പരാജയപെരുത്തി സെന്റ് കിറ്റ്സ് & നെവിസ് പാട്രിയോട്സ് കരീബിയൻ പ്രീമിയർ ലീഗിന്റെ ഫൈനൽ ഉറപ്പിച്ചു. ഫൈനലിൽ സെന്റ് ലൂസിയ കിങ്‌സ് ആണ് പാട്രിയോട്സിന്റെ എതിരാളികൾ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗയാന വാരിയേഴ്‌സ് 9 വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാട്രിയോട്സ് 13 പന്ത് ബാക്കി വെച്ച് 3 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. 39 പന്തിൽ പുറത്താവാതെ 77 റൺസ് എടുത്ത എവിൻ ലൂയിസിന്റെ പ്രകടനമാണ് പാട്രിയോട്സിന് തുണയായത്. ക്രിസ് ഗെയ്ൽ 42 റൺസും ബ്രാവോ 34 റൺസുമെടുത്ത് പുറത്തായി.

നേരത്തെ പുറത്താവാതെ 20 പന്തിൽ 45 റൺസ് എടുത്ത ഹേറ്റ്മേയറുടെ പ്രകടനത്തിന്റെ പിൻബലത്തിലാണ് ഗയാന ആമസോൺ വാരിയേഴ്‌സ് 178 റൺസ് എടുത്തത്.