ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ യോർക്ക്ഷയറിലെ സമയം ഉപകാരപ്പെട്ടുവെന്ന് സച്ചിൻ ടെണ്ടുൽക്കർ

- Advertisement -

ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ യോർക്ക്ഷയറിലെ സമയം ഉപകാരപ്പെട്ടിരുന്നുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. തന്റെ 19മത്തെ വയസ്സിലാണ് സച്ചിൻ ടെണ്ടുൽക്കർ യോർക്ക്ഷയറിന് വേണ്ടി കളിച്ചത്.

അന്ന് യോർക്ക്ഷയറിന് വേണ്ടി കളിച്ചത് തനിക്ക് വളരെ പ്രാധാന്യമുള്ള ഒന്നായിരുന്നുവെന്നും അന്ന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ഒരുപാട് ഉപകാരപ്പെട്ടുവെന്നും സച്ചിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

https://www.instagram.com/p/B_7LUSYFdPK/

അന്ന് യോർക്ക്ഷയറിന് വേണ്ടി അരങ്ങേറ്റം നടത്തിയ സച്ചിൻ ആദ്യ മത്സരത്തിൽ തന്നെ 86 റൺസും എടുത്തിരുന്നു. അന്ന് മാൽകം മാർഷൽ ഉൾപ്പെടെയുള്ള ശക്തമായ ബൗളിംഗ് നിരക്കെതിരെയാണ് സച്ചിൻ അർദ്ധ സെഞ്ചുറി നേടിയത്.

Advertisement