റയൽ മാഡ്രിഡിന്റെ പരിക്കേറ്റ താരങ്ങളുടെ ലിസ്റ്റ് നീണ്ടു നീണ്ടു പോവുകയാണ്. ഇപ്പോൾ അവരുടെ സ്ട്രൈക്കർ യോവിചിനാണ് പരിക്കേറ്റിരിക്കുന്നത്. സെർബിയ ദേശീയ ടീമിനൊപ്പം പരിശീലനം നടത്തുകയായിരുന്ന യോവിചിന് പരിക്കേറ്റതിനാൽ രാജ്യാന്തര ക്യാമ്പിൽ നിന്ന് തിരിച്ചയച്ചു. താരം മാഡ്രിഡിൽ എത്തി കൂടുതൽ പരിശോധനകൾ നടത്തും. താരത്തിന്റെ പരിക്ക് സാരമുള്ളതാണോ എന്ന് അതിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.
എന്നാൽ ലെവന്റെയ്ക്ക് എതിരെ യോവിച് കളിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്. റയൽ മാഡ്രിഡിന്റെ ഹസാർഡ്, റോഡ്രിഗോ, ഇസ്കോ, അസൻസിയൊ, ഹാമെസ്, ബ്രാഹിം എന്നിവരൊക്കെ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. ഒപ്പം ബെയ്ല് സസ്പെൻഷനിലും. ഹസാർഡും റോഡ്രിഗോയും അടുത്ത മത്സരത്തിനേക്ക് ടീമിൽ തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സിദാനും റയൽ ആരാധകരും.